ചത്തു ദഹിച്ചു തീർന്നുപോയതിനോട് പകയല്ല, അറപ്പാണെനിക്ക്. എന്റെ ജീവിതം, നിരപരാധിയായ എന്റെ ജീവിതം, അതിലെ വെളിച്ചം തല്ലിക്കെടുത്തി ആറുവർഷം സെൻട്രൽ ജയിലിലെ ഇരുട്ടിലേക്ക് നിസ്സാരമായി എന്നെ വലിച്ചെറിഞ്ഞ നിന്റെ തന്തയെ നെഞ്ചു കീറിപ്പൊളിച്ച് ചോരകുടിക്കുന്നൊരു സ്വപ്നം എനിക്കുണ്ടായിരുന്നു. ആറുവർഷം എന്നെ ജീവിക്കാൻ പ്രേരിപ്പിച്ച സ്വപ്നം. പക്ഷേ, കാലം അയാളെ ഈ മൺകുടത്തിലാക്കി എന്റെ മുന്നിൽ കൊണ്ടുവന്നു വച്ചു. പുറംകാലുയർത്തി തൊഴിച്ചു തെറിപ്പിക്കും ഞാനത്. അതിനു മുൻപ്, നീ പോ. പവിത്രാ, ഇന്ദുചൂഢൻ ഇന്നൊരു വ്യക്തിയല്ല. നീ കണ്ടോ.
— (movie)
by ഷാജി കൈലാസ് & written by രഞ്ജിത്ത്
(see stats)
|