Text Details
|
മാണിക്യവീണയുമായെൻ മനസ്സിന്റെ താമരപ്പൂവിലുണർന്നവളേ. പാടുകില്ലേ വീണമീട്ടുകില്ലേ, നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ. ഒന്നും മിണ്ടുകില്ലേ. എൻ മുഖം കാണുമ്പോൾ നിന കൺമുനകളിൽ എന്തിത്ര കോപത്തിൻ സിന്ദൂരം. എന്നടുത്തെത്തുമ്പോൾ എന്തു ചോദിക്കിലും എന്തിനാണെന്തിനാണീ മൗനം. മഞ്ഞു പൊഴിഞ്ഞല്ലോ മാമ്പൂ കൊഴിഞ്ഞല്ലോ പിന്നെയും പൊൻവെയിൽ വന്നല്ലോ. നിൻ മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി എന്നിനീ എന്നിനീ കാണും ഞാൻ.
—
കാട്ടുപൂക്കൾ
(movie)
by കെ. തങ്കപ്പൻ • ഒ.എൻ.വി. കുറുപ്പ് / ദേവരാജൻ
|
| Language: | Hindi |
This text has been typed
15 times:
| Avg. speed: | 33 WPM |
|---|---|
| Avg. accuracy: | 95.7% |